പൂവാർ: അരുമാനൂർ കാലായിത്തോട്ടം വിദ്യാഭിവർദ്ധിനി ഗ്രന്ഥശാലയിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു.പൂവാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പാറശാല ബി.ആർ.സി പ്രതിനിധികൾ,ഗ്രന്ഥശാലാ പ്രവർത്തകർ,രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം.ഒന്നുമുതൽ മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്.സ്കൂൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന പഠന ക്ലാസിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.