കള്ളിക്കാട്:പട്ടികജാതി വിദ്യാർത്ഥികൾക്ക് തുണയായി സേവാഭാരതിയും ഹിന്ദു ഐക്യവേദിയും.സേവാഭാരതി കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെയും ഹിന്ദുഐക്യവേദി കള്ളിക്കാട് സമിതിയുടെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികളുടെ വീട്ടിൽ ടിവി എത്തിച്ചത്.കള്ളിക്കാട് പഞ്ചായത്തിലെ പള്ളിവേട്ട പട്ടികജാതി കോളനിയിൽ അശോകന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഖിൽ ഇതേ കോളനിയിലെ സുദേവന്റെ മകൾ പ്ലസ് വൺ വിദ്യാർത്ഥിനി ദേവിക എന്നിവർക്കാണ് സേവാ ഭാരതി തുണയായത്.ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രത്നകുമാർ,ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മൈലക്കര വിജയൻ,ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് വിജു കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ടിവി വീടുകളിലെത്തിച്ചത്.