ബാലരാമപുരം: മാർച്ച് 31 ന് ശേഷമുള്ള ലോക്ക് ഡൗൺ കാലയളവിൽ മീറ്റർ റീഡിംഗ് നടത്താതെ മേയ് 21ന് ശേഷം മാത്രം മീറ്റർ റീഡിംഗ് നടത്തി നാല് മാസത്തെ ബിൽ തുക ഒരുമിച്ച് കണക്കാക്കി ഉപഭോക്താക്കളിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന വൈദ്യുതി ബോർഡിന്റെ കഴുത്തറപ്പൻ നടപടി ഉടനടി പിൻവലിക്കണമെന്ന് എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ.പ്രേംലാൽ വൈദ്യൂതി വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.