കിളിമാനൂർ:ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷൻസ് കിളിമാനൂർ (ഫ്രാക്ക്) ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിലെ ടി.വി. ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം നടക്കാതിരുന്ന മൂന്ന് കുട്ടികൾക്ക് ടെലിവിഷനുകൾ നൽകി.സ്വതന്ത്ര റസിഡന്റ്സ് അസോസിയേഷനിലെ ദിയാ ഫാത്തിമ,ഊന്നൻ കല്ല്റസിഡന്റ്സ് അസോസിയേഷനിലെ വേണി,തേക്കിൻകാട് റസിഡന്റ്സ് അസോസിയേഷനിലെ ശ്രീഹരി എന്നീ കുട്ടികൾക്കാണ് ടെലിവിഷനുകൾ നൽകിയത്.അതാത് റസിഡന്റ്സ് അസോസിയേഷനുകൾ അവരുടെ വീടുകളിൽ തുടർന്നുള്ള ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കും.ടെലിവിഷനുകളുടെ വിതരണം അഡ്വ.ബി.സത്യൻ.എം.എൽ.എ നിർവഹിച്ചു.ഫ്രാക്ക് പ്രസിഡന്റ് മോഹൻ വാലഞ്ചേരി,ജനറൽ സെക്രട്ടറി ടി. ചന്ദ്രബാബു,ട്രഷറർ ജി.ചന്ദ്രബാബു,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ,സെക്രട്ടറി എൻ.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.