പാലോട്: സി.ഐ..ആയി സഥാനകയറ്റം ലഭിച്ചു വയനാട്ടിലേക്ക് പോകുന്ന പലോട് പൊലീസ് സ്റ്റേഷനിലെ എസ്..സതീഷ് കുമാറിനെ നന്ദിയോട് പെരിങ്ങിമ്മല പ‌‌ഞ്ചായത്തുകളിലെ കൂട്ടായ്മ ആദരിച്ചു. കടം ചോദിച്ചത്തിയ വീട്ടമ്മയെ സഹായിക്കാൻ നേതൃത്വം നൽകിയ എസ്.ഐ.എസ് സതീഷ് കുമാറിന്റെ കാരുണ്യ പ്രവർത്തനം കഴി‌ഞ്ഞദിവസം വാർത്താപ്രധാന്യം നേടിയിരുന്നു മാത്രമല്ല റസിഡന്റ് അസോസിയേഷനുകളുടെ കൂട്ടായ്മക്കും നേതൃത്വം വഹിച്ചിരുന്നതും ഇദ്ദേഹം ആയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആദരവ് ഒരുക്കിയത്. സിഐ സി.കെ മനോജ്,വിവിധ റസിഡന്റ് അസോസിയേഷനുകളുടെ ഭാരവാഹികളും നേതൃത്വം നൽകി.