വെഞ്ഞാറമൂട് :വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി ഇരുപത് ടിവി സംഘം വാങ്ങി നൽകി.പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ഹാളിൽ ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.സംഘം പ്രസിഡന്റ് എ.എം.റൈസ് അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.ജയൻ, ഇ എ സലീം, വി.എസ്.അശോക്, പി.ടി.ശശികുമാർ , എൻ.ബാബു, ബാബുരാജ്, തുടങ്ങിയവർ പങ്കെടുത്തു.

കൊവിഡ് ദുരിതം അനുഭവിക്കുന്ന അണ്ടൂർക്കോണം പഞ്ചായത്ത് കുന്നിനകം പത്താം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും വെട്ടുറോഡ് സലാമിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള നിർവഹിക്കുന്നു.വാർഡംഗം ഷീജ,ഭൂവനേന്ദ്രൻ നായർ,കുന്നുംപുറം വാഹിദ് തുടങ്ങിയവർ സമീപം