കാട്ടാക്കട:വൈദ്യുതി ബിൽ വർദ്ധിപ്പിച്ചു ജനങ്ങളെ വലയ്ക്കുന്ന സർക്കാർ നടപടിക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരംമുസ്ലീം ലീഗ് പ്രതിഷേധ ധർണ നടത്തി.കാട്ടാക്കട ഇലക്ട്രിസിറ്റി ഡിവിഷണൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ.കരീം ഉദ്ഘാടനം ചെയ്തു.കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് ജനാബ് എ.അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ചു.ജെ.എം.മാഹീൻ,കാരോട് ബാദുഷ,കണ്ടല ഷാജഹാൻ,കിള്ളി കരീം,സുധീർ,പേയാട് റിയാസ്,കാട്ടാക്കട സുലൈമാൻ, കാട്ടാക്കട സലിം,എം.ഷാക്കിർ,റജീബുദീൻ എന്നിവർ സംസാരിച്ചു.പൂവച്ചൽ കെ.എസ്.ഇബി ഓഫീസിന് മുൻപിൽനടത്തിയ അരുവിക്കര മണ്ഡലം പ്രസിഡന്റ് പൂവച്ചൽ ബഷീർ ഉദ്‌ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ ട്രഷറർ ഫൈസ് പൂവച്ചൽ,മുഹമ്മദ് ഇസ്മയിൽ,ജലാലുദീൻ,എം.എം.കുഞ്ഞ്, റിയാസ് മുഹമ്മദ്, സജാദ്,അൻസാരി,അമീർഷ എന്നിവർ നേതൃത്വം നൽകി.