കല്ലമ്പലം: കെ.ടി.സി.ടി സ്കൂളിലെ പ്ലസ്ടു വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, ടെലിവിഷൻ ലഭ്യമല്ലാത്ത മേഖലകളിൽ ടെലിവിഷൻ ലഭ്യമാകുന്ന പദ്ധതിയുടെ ഭാഗമായും ആരംഭിച്ച ‘ എജ്യൂ ഹെൽപ്പ്’ പദ്ധതിയുടെ മണമ്പൂർ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് അമ്പിളി പ്രകാശ് നിർവഹിച്ചു. മണമ്പൂർ പഞ്ചായത്ത് ആറാംവാർഡിൽ സംഘടിപ്പിച്ച ചടങ്ങിൽ വലിയവിള അങ്കണവാടിയിലും സാംസ്കാരിക നിലയത്തിലേക്കുമുള്ള ടെലിവിഷൻ നൽകിയായിരുന്നു ഉദ്ഘാടനം. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം.എസ്.ബി. ജോയി അദ്ധ്യക്ഷനായി. കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ്, വാർഡ് മെമ്പർ പ്രശോഭനാ വിക്രമൻ, പ്രോഗ്രാം ഓഫീസർ പ്രിയങ്ക സന്തോഷ്, രജിത്കുമാർ, ഉണ്ണികൃഷ്ണൻ, അജിത്, വലിയവിള സമീർ, ഡി.എസ്. ബിന്ദു, അസീസ് കിനാലുവിള, അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.