കാട്ടാക്കട :പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാലയിൽ ഓൺലെൻ പഠന കേന്ദ്രം ആരംഭിച്ചു.ഓൺലൈൻ പoന കേന്ദ്രത്തിന്റെ ഉദ്ഘാടനം വിക്ടേഴ്സ് ചാനൽ ഹെഡ് മുരുകൻ കാട്ടാക്കട നിർവഹിച്ചു.ഭാവന സെക്രട്ടറി ഗംഗൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം ഉഷകുമാരി ,വാർഡ് മെമ്പർ ചെറുപുഷ്പം ,ബി.ആർ.സി കോ ഓഡിനേറ്റർ ജയചന്ദ്രൻ ,ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ,വൈസ് പ്രസിഡന്റ് പ്രഭു എന്നിവർ സംസാരിച്ചു.