gene

ബാലരാമപുരം:അദ്ധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എ.എസ്.മൻസൂറിന് ഗീതാജ്ഞലി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ഗുരുക‌ർമ്മ അദ്ധ്യാപക പുരസ്കാരം സമ്മാനിച്ചു.ബാലരാമപുരം എം.സി.സ്ട്രീറ്റിൽ നടന്ന ചടങ്ങിൽ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖിയാണ് പുരസ്കാരം കൈമാറിയത്.ഓരോ വർഷവും പത്ത് പേർക്കാണ് പുരസ്കാരം നൽകുന്നത്.രണ്ടര പതിറ്റാണ്ടായി അദ്ധ്യാപന രംഗത്ത് സജീവ സാന്നിദ്ധ്യമായ പാറശാല ബി.ആർ.സിയിലെ അദ്ധ്യാപക പരിശീലകനാണ് എ.എസ്.മൻസൂർ.ഗീതാജ്ഞലി സാംസ്കാരിക സമിതി ചെയർമാൻ ശ്യാമപ്രസാദ്.എസ്.കോട്ടുകാൽ പൊന്നാട അണിയിച്ചു.തലയൻ മനോഹരൻ നായർ,​എം.ബാബുജാൻ,​സതീഷ് കിടാരക്കുഴി,​പി.മോഹൻകുമാർ,​ബാലരാമപുരം കൃഷ്ണൻകുട്ടി,​എം.എ.റഹീം,​ഡോ.ആർ.ജയകുമാർ,​പി.മിനിമോൾ,​ആ‌ർ.എസ്.ബൈജുകുമാർ,​അഡ്വ.ഫ്രെഡറിക് ഷാജി എന്നിവർ സംബന്ധിച്ചു.