kovalam

കോവളം:ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് കോട്ടുകാൽ,ചപ്പാത്ത് എന്നീ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. ചപ്പാത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടുകാൽ മണ്ഡലം പ്രസിഡന്റ്‌ വട്ടവിള വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വിൻസെന്റ് ഡി. പോൾ, ബ്ലോക്ക്‌ പ്രസിഡന്റ്‌ വെങ്ങാനൂർ ശ്രീകുമാർ,ഡി.സി.സി മെമ്പർ കോട്ടുകാൽ എ.ജയരാജൻ, ചപ്പാത്ത് മണ്ഡലം പ്രസിഡന്റ്‌ ഹൈസെന്റ് ലൂയിസ്, ബ്ലോക്ക്‌ ഭാരവാഹികളായ വളവുനട സുധാകരൻ,കുഴിവിള സുരേന്ദ്രൻ,എം.എസ്.ഗിരീശൻ, മണ്ണക്കല്ലു ജയരാജ്‌, കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കോട്ടുകാൽ ഗോപി,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ, ഭാരതീയ ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പയറ്റുവിള ശശി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പുന്നക്കുളം ബിനു, ചപ്പാത്തു രാജൻ തുടങ്ങിയവർ സംസാരിച്ചു.