വിതുര: മലയോരമേഖലയിലെ റസിഡന്റ് അസോസിയേഷനുകൾ മഴക്കാല പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം നടത്തി. വിതുര തള്ളച്ചിറ റസിഡന്റ് അസോസിയേഷന്റെ പ്രതിരോധ മരുന്നു വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ആനപ്പാറ മുല്ലച്ചിറ കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ പ്രതിരോധ മരുന്നും മാസ്കും വിതരണം ചെയ്തു. പ്രസിഡന്റ് എ.ഇ. ഈപ്പൻ,സെക്രട്ടറി ഗോവിന്ദൻപോറ്റി, നിമ്മിരാമചന്ദ്രൻ, വത്സലയമ്മ, സന്ധ്യ എന്നിവർ പങ്കെടുത്തു.മലയടി റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റേയും പനയ്ക്കോട് ഹോമിയോ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിരോധ മരുന്നും സൗജന്യ മാസ്കുകളും വിതരണം ചെയ്തു. പ്രസിഡന്റ് പി.ആർ.രഞ്ജിത്, സെക്രട്ടറി വി.ഷൈജു,വൈസ് പ്രസിഡന്റുമാരായ രഘുവരൻ,നസിയ,ജോ. സെക്രട്ടറിമാരായ ബിജുമനോൻമണി, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.ചേന്നൻപാറ ടൗൺ റസിഡന്റസ് അസോസിയേഷൻ 650- അംഗങ്ങൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കോട്ടിയത്തറ റസിഡൻറ്സ് അസോസിയേഷന്റെയും വിതുര ഹോമിയോ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പ്രസിഡൻറ് വി. രാജൻ,സെക്രട്ടറി എസ്.ജയചന്ദ്രൻ,ഫ്രാറ്റ് മേഖല പ്രസിഡൻറ് ജി.ബാലചന്ദ്രൻനായർ വിതുര എന്നിവർ നേതൃത്വം നൽകി. ചായം റസിഡന്റ്സ് അസോസിയേഷനും വിതുര ഹോമിയോ ആശുപത്രിയും ചേർന്ന് പ്രതിരോധ മരുന്നു വിതരണം ചെയ്തു. മുതിർന്ന അംഗമായ കെ.കേശവൻനായർക്ക് മരുന്ന് നൽകിക്കൊണ്ട് പ്രസിഡന്റ് എസ്. സതീശചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. എസ്. രാധാകൃഷ്ണൻ, പി. രാധാകൃഷ്ണൻനായർ,പൂതംകുഴി ചന്ദ്രൻ, കെ. ശ്രീകുമാർ, കെ. ചക്രപാണി എന്നിവർ മരുന്ന് നേതൃത്വം നൽകി. പൊൻപാറ റസിസന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്നും മാസ്കുകളും വിതരണം ചെയ്തു.പ്രസിഡന്റ് പൊൻപാറ രഘു, സെക്രട്ടറി അരുൺ, രക്ഷാധികാരി ജെ. സാംബശിവൻ, അനിതകുമാരി, ബാബു,സുജാത,വിജയൻ, പുഷ്പലത എന്നിവർ നേതൃത്വം നൽകി. കൊപ്പം മൈത്രി റസിഡന്റ് അസോസിയേഷനും ഗവ. ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ദീപ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജി. രവീന്ദ്രൻ നായർ, ജി. ഭുവനേന്ദ്രൻനായർ, എം. ഷിഹാബ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ചെറ്റച്ചൽ റസിഡന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവോദയ,പൊട്ടൻചിറ,ചെറ്റച്ചൽ പ്രദേശങ്ങളിൽ പ്രതിരോധമരുന്ന് നൽകി.