ഉഴമലയ്ക്കൽ:ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായ് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ഉഴമലയ്ക്കൽ ഏലിയാവൂർ വേങ്കോട്ട് കുന്നിൽ ഒരുക്കിയ പഠന മുറിയുടെ ഉദ്ഘാടനം സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വംഎം.പി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കണ്ണൻ. എസ്.ലാൽ അദ്ധ്യക്ഷത വഹിു.സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ,സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ,മണ്ഡലം സെക്രട്ടറിഎം.എസ്.റഷീദ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം , എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശരൺ ശശാങ്കൻ,അനീസ്,അതുൽ കൃഷ്ണൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ മനിലാ ശിവൻ,ശൈജാ മുരുകേശൻ,കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.