നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഇന്നലെ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 143ആയി. കളിയിക്കാവിള ചെക്ക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയും മേക്കാമണ്ഡപം സ്വദേശിനിയുമായ 27 വയസുകാരി, കുവൈറ്റിൽ നിന്ന് എത്തിയ അംശികുഴി സ്വദേശി 42 വയസുകാരൻ, ചെന്നൈയിൽ നിന്നെത്തിയ സൂര്യകോട് സ്വദേശികളായ 10 മാസം പ്രായമുള്ള കുട്ടി , 45 വയസുകാരി, കളിയിക്കാവിള സ്വദേശിയായ 22 വയസുകാരി, കാപ്പിക്കാട് സ്വദേശിനിയായ 11 വയസുകാരി, 9 വയസുകാരി,കൊട്ടാരം സ്വദേശികളായ 50 വയസുകാരി, 68 വയസുകാരി,25 വയസുകാരി എന്നിവർക്കാണ് രോഗം. ജില്ലയിൽ ഇതുവരെ 81 പേരാണ് രോഗമുക്തി നേടിയത്. ആശാരിപ്പള്ളം ആശുപത്രിയിൽ 60പേർ ചികിത്സയിലുണ്ട്. ജില്ലയിൽ രണ്ട് പേരാണ് ഇതുവരെ മരിച്ചത്.