കാട്ടാക്കട: കോട്ടൂരിൽ രാജവെമ്പാലയെ പിടികൂടി.കോട്ടൂർ കാനം വീട്ടിൽ സണ്ണിയുടെ ചായ്പ്പിലാണ് പാമ്പിനെ കണ്ടത്. വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയും അവർ പാമ്പ് പിടിത്തക്കാരനായ കാട്ടാക്കട രതീഷിനെ അറിയിക്കുകയുമായിരുന്നു. പമ്പിന് 10 അടി നീളവും 3 കിലോയോളം ഭാരവും ഉണ്ട്. രണ്ടര വയസുള്ള ആൺ രാജവെമ്പാലയാണ് . അപൂർവ്വ ഇനത്തിൽപ്പെട്ട പൂച്ചക്കണ്ണൻ പാമ്പിനേയും പെരുമ്പാമ്പുകളെയും ഉൾപ്പടെ നൂറുകണക്കിന് പാമ്പുകളെ പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുള്ള രതീഷ് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.