കൊച്ചി: നഗരത്തിൽ പെർമിറ്റിന്റെ പേരിൽ ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന പൊലീസിന്റെയും ആർ.ടി.ഒയുടെയും നിലപാട് അവസാനിപ്പിക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രെെവേഴ്സ് അസോസിയേഷൻ ഏരിയാ പ്രസിഡന്റ് അഡ്വ.ഇ.എം. സുനിൽ കുമാർ, സെക്രട്ടറി സി.പി. കമലാസനൻ എന്നിവർ പറഞ്ഞു. ദ്രോഹനടപടികൾ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തി പ്രതിരോധിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.