എഴുകോൺ: എഴുകോൺ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൈതക്കോട് പറപ്പള്ളികോണത്ത് വീട്ടിൽ അതിക്രമിച്ച് കയറി ജനൽ ഗ്ലാസുകളും ബൈക്കും അടിച്ചുതകർത്ത പ്രതികൾ അറസ്റ്റിൽ. പവിത്രേശ്വരം കൈതക്കോട് മിഥുൻ ഭവനിൽ മിഥുൻ (25), പള്ളിക്കവിള ബിനു ഭവനിൽ ബിനു (27) എന്നിവരെയാണ് എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശ്, എ.എസ്.ഐ ബാബുക്കുറുപ്പ്, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. വിജയദേവന്റെ വീട്ടിൽ മൂന്നാം തീയതി രാത്രി 12 മണിക്ക് അതിക്രമിച്ചു കടന്നാണ് പ്രതികൾ വീടിന് നാശനഷ്ടമുണ്ടാക്കിയത്. വിജയദേവന്റെ ബന്ധുവായ അജിത്തിന്റെ വീടാണെന്ന് കരുതിയാണ് പ്രതികൾ ആക്രമണം നടത്തിയത്.