വെള്ളറട:പ്രവാസി കോൺഗ്രസ് പാറശാല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന നിൽപ്പ് സമരത്തിന്റെ സമാപനം കുറിച്ച് വെള്ളറട ജംഗ്ഷനിൽ ഉപവാസ സമരം സംഘടിപ്പിച്ചു.സമരം ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അജയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ ജി മംഗളദാസ് മുഖ്യ പ്രഭാഷണം നടത്തി.രാജ്മോഹൻ,​എസ് ആർ അശോകൻ,​കെ വി രാജേന്ദ്രൻ,​ദസ്തഹീർ,​തങ്കപ്പൻ,​പ്ളാങ്കാല ജോൺസൺ,​സ്റ്റാന്റിലി,​ കുടയാൽ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.