congres

തിരുവനന്തപുരം: ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച മൂന്ന് കൗൺസിലർമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

ആതിരാ പ്രസാദ്, അനിലാ രാജേഷ് കുമാർ, അംബിക വിജയൻ എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ കൂറുമാറിയത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചെയർമാനായത്.

ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ,ജെയ്‌സൺ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരത്തിന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.