തിരുവനന്തപുരം: കാലവർഷം നാളെ മുതൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 5 ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ മഴ കുറവായിരുന്നു. ബംഗാൾ ഉൾക്കടലിൽ 5ന് രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയപ്പോൾ തെക്കൻ കേരളത്തിലെ മഴ മേഘങ്ങളെയും കൊണ്ടുപോയതാണ് മഴ കുറയാനിടയാക്കിയത്. തെക്കൽ ജില്ലകളിൽ വീണ്ടും മഴ മേഘങ്ങൾ രൂപപ്പെട്ടതിനാൽ നാളെ മുതൽ മഴ ശക്തമാകും.

മഴക്കണക്ക്

ജൂൺ 1മുതൽ 12 വരെ തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട ,ആലപ്പുഴ ജില്ലകളിൽ പെയ്തത്, ശരാശരി പെയ്യേണ്ടത് എന്ന ക്രമത്തിൽ.

തിരുവനന്തപുരം: 269.8, 158.6

കൊല്ലം: 178.7, 197

പത്തനംത്തിട്ട: 202.5, 220.9

ആലപ്പുഴ: 240.8, 251.6