കിളിമാനൂർ:അമ്മയുടെ മരണാനന്തര ചടങ്ങിന് മാറ്റിവച്ച തുക ടിവി ചലഞ്ചിന് മാറ്റി വച്ച് കുടുംബം മാതൃകയായി. കിളിമാനൂർ മേലേ പുതിയകാവ് ക്ഷേത്രത്തിന് സമീപം വനജാക്ഷി മന്ദിരത്തിൽ പരേതയായ വനജാക്ഷി അമ്മയുടെ മരണാനന്തര ചടങ്ങുകളാണ് ടിവി ചലഞ്ചിലൂടെ കുടുംബം ഏറ്റെടുത്തത്. രണ്ടാഴ്ച മുമ്പാണ് പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ വനജാക്ഷി അമ്മ മരണപ്പെട്ടത്. കിളിമാനൂർ ഗവ. എൽ.പി സ്കൂളിലേക്ക് മൂന്നും, പഴയകുന്നുമ്മൽ, വിളയ്ക്കാട്ടുകോണം അങ്കണവാടിയിലേക്ക് ഒരു ടിവിയുമാണ് നൽകിയത്. അങ്കണവാടിയിലേക്കുള്ള ടിവി വാർഡ് മെമ്പർ യു.എസ്.സുജിത്തും, കിളിമാനൂർ ഗവ.എൽ.പി സ്കൂളിലേക്കുള്ള ടിവികൾ പ്രഥമാദ്ധ്യാപിക ടി.വി. ശാന്തകുമാരി അമ്മ, എം.എസ്.സി ചെയർമാൻ രതീഷ് പോങ്ങനാട്, പഞ്ചായ അംഗം ബീനാ വേണുഗോപാൽ എന്നിവർ ഏറ്റുവാങ്ങി. യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ചേക്ക് രാജീവ്,സുകുമാരപിള്ള, സ്കൂൾ അദ്ധ്യാപകർ, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു.