വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഇലക്ട്രോതെറാപ്പി ചികിത്സാ രീതികളും നൂതനചികിത്സയായ മുബിലൈസേഷൻ മാനുവൽ തെറാപ്പി എന്നിവ ഉൾപെടുത്തിയും പ്രത്യേക വ്യായാമങ്ങളോടുകൂടിയ ചികിത്സാരീതികളും വിദഗ്ദ്ധരായ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനവും ലഭിക്കും. കുട്ടികൾക്കുണ്ടാകുന്ന വൈകല്യങ്ങൾ, പ്രസവാനന്തരം സ്ത്രീകൾക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, തളർവാതം, തേയ് മാനം മൂലമുളള പ്രശ്നങ്ങൾ, വാർദ്ധക്യസഹജമായ പ്രയാസങ്ങൾ, ജീവിതശൈലീരോഗങ്ങൾ, തൊഴിൽജന്യരോഗങ്ങൾ, പേശീസംബന്ധമായ പ്രശ്നങ്ങൾ, അർബുദം മൂലമുളള പ്രയാസങ്ങൾ തുടങ്ങിയവയ്ക്ക് പിസിയോതെറാപ്പിസ്റ്റുകളുടെ സേവനമുണ്ടായിരിക്കും. സ്ത്രീകൾക്കായി ലേഡിഫിസിയോതെറാപ്പിസ്റ്റുകളും സേവനത്തിനുണ്ട്. വിവരങ്ങൾക്കും ബുക്കിംഗിനും 9400050200, 04702602248, 2602249, 2601228.