നെയ്യാറ്റിൻകര: കേന്ദ്ര ടൂറിസ്സം സർക്യൂട്ട് പദ്ധതിയിൽ നിന്നു ശ്രീനാരായണ ഗുരുദേവന്റെ സമാധി സ്ഥലമായ ശിവഗിരി തീർത്ഥാടന കേന്ദ്രത്തെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കോട്ടുകാൽ, അതിയന്നൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ പ്രതിഷേധ സംഗമം അവണാകുഴി ജംഗ്ഷനിൽ എം.വിൻസെൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ സെൽവരാജ് മുഖ്യ പ്രഭാഷണം നടത്തി. സനൽകുമാർ, വിൻസെന്റ് ഡി പോൾ ,വെൺപകൽ അവനീന്ദ്രകുമാർ, മുഹിനുദ്ദീൻ, കോട്ടുകാൽവിനോദ്, ആർ.ഒ.അരുൺ, വി പി, സുനിൽ,ജി.ഷിബും, അവണാകുഴി വൈശാഖ് ,റിഷി .എസ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.