നെയ്യാറ്റിൻകര :എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ നെയ്യാറ്റിൻകര നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര മെയിൻ പോസ്റ്റ് ഓഫീസ് മുന്നിലെ ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റിയംഗം എസ്.എസ് ഷെറിൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റിയംഗം വി. ജലജാധരൻ നായർ സ്വാഗതം പറഞ്ഞു.ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ് സജീവ്കുമാർ , നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.കെ അനിതകുമാരി, കൗൺസിലർ കലാ മങ്കേഷ്കർ, വി. അനിൽ കുമാർ, ആർ. സാബിരാജ്, സി. സീമ തുടങ്ങിയവർ സംസാരിച്ചു.