കഴക്കൂട്ടം: കൊവിഡ് ഡ്യൂട്ടി ചെയ്തുവന്ന ആരോഗ്യ പ്രവർത്തക റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് മരിച്ചു. ചന്തവിള പ്ലാവറക്കോട്, പുതുവൽപുത്തൻവീട്ടിൽ ഭുവനചന്ദ്രന്റെ ഭാര്യ ശോഭനയാണ് (51) മരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു.
ബന്ധുവീട്ടിൽ പോയി മടങ്ങവേ ആക്കുളം പാലത്തിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് 1.30ന് മരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ജനറൽ ആശുപത്രിയിൽ പൊതുദർശനത്തിനുവച്ചു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി. മക്കൾ:നൈജു, നജു