ബാലരാമപുരം: എരുത്താവൂർ ചെറുമലയിൽ നിന്നും അനുമതിയില്ലാതെ മണ്ണ് ഖനനം ചെയ്ത് കടത്തികൊണ്ട് പോവുകയായിരുന്ന രണ്ട് ടിപ്പർ ലോറികളും ഒരു ജെ.സി.ബിയും ബാലരാമപുരം സി.ഐ ബിനു,​സിവിൽ പൊലീസ് ഓഫീസർ ബിജു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ പിടിച്ചെടുത്തു.യാതൊരുവിധ അനുമതിയില്ലാതെയായിരുന്നു അർദ്ധരാത്രിയിൽ മണ്ണ് ഖനനമെന്ന് സി.ഐ പറഞ്ഞു.പിടിച്ചെടുത്ത വാഹനങ്ങളും മണ്ണും ജിയോളജി വകുപ്പിന് കൈമാറി.