10 പേർക്ക് സമ്പർക്കരോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 85 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ ആരോഗ്യപ്രവർത്തകരാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇവരിൽ ഒരാൾ കോഴിക്കോട്ടും മൂന്നുപേർ
മലപ്പുറത്തുമാണ്. 10പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇവരിൽ നാലുപേർ വീതം മലപ്പുറത്തും കണ്ണൂരുമാണ്. കോഴിക്കോടും ഇടുക്കിയിലും ഓരോരുത്തരുണ്ട്. 53 പേർ വിദേശത്തുനിന്നും 18പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
പുതിയ രോഗികൾ
മലപ്പുറം 15
കണ്ണൂർ 14
കോഴിക്കോട് 12
ആലപ്പുഴ 9
കാസർകോട് 9
പാലക്കാട് 8
എറണാകുളം 7
ഇടുക്കി 4
തൃശൂർ 4
പത്തനംതിട്ട 1
കോട്ടയം 1
വയനാട് 1
ആകെ രോഗബാധിതർ: 2406
നിലവിൽ ചികിത്സയിൽ: 1342
രോഗമുക്തർ 1045
മരണം 19
പുതിയ ഹോട്ട് സ്പോട്ടുകൾ 2
കണ്ണൂർ - നടുവിൽ, പാപ്പിനിശേരി എന്നിവയാണ് പുതിയഹോട്ട് സ്‌പോട്ടുകൾ. ആകെ 117ഹോട്ട് സ്‌പോട്ടുകൾ