തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി എം.എം.മണിയെ ഇന്നലെ രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെള്ളിയാഴ്ച ഇ.എൻ.ടി വിഭാഗത്തിൽ പരിശോധനയ്ക്കെത്തിയ മന്ത്രിക്ക് തലച്ചോറിൽ നേരിയ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലായിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മണിക്ക് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ് ഷർമ്മദ് അറിയിച്ചു.