തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ യുവജനതാദൾ (എസ്)​ നേമം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാപ്പനംകോട് പോസ്‌റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജനതാദൾ (എസ്)​ സംസ്ഥാന ജനറൽ സെക്രട്ടറി തകിടി കൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്തു.നേമം നിയോജകമണ്ഡലം പ്രസിഡന്റ് ദീപു ജി,​ യുവജനതാദൾ (എസ്)​ ജില്ലാപ്രസിഡ‌ന്റ് രജീഷ് ജി.പാപ്പനംകോട്,​ജില്ലാസെക്രട്ടറി ശ്രീജിത്ത് ഹരികുമാർ,​സംസ്ഥാന കമ്മിറ്റിയംഗം വിപിൻ ചന്ദ്രൻ,​ ജനതാദൾ (എസ്)​ ജില്ലാവൈസ് പ്രസിഡന്റ് ശാർങ്ധരൻ,​നേമം മണ്ഡലം പ്രസിഡന്റ് കാലടി അശോകൻ,​ യുവജനതാദൾ (എസ്)​ നേമം മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് ശ്രീകുമാർ,​മണ്ഡലം സെക്രട്ടറി കരുമം അരുൺ,​ജില്ലാവൈസ് പ്രസി‌ഡന്റ് അഭിലാഷ്,​ആറ്റുകാൽ വാർഡ് പ്രസിഡന്റ് ശരത് തുടങ്ങിയവർ പങ്കെടുത്തു.