vijayakrishnan

തിരുവനന്തപുരം: പി.കേശവദേവ് ട്രസ്‌റ്റിന്റെ പതിനാറാമത് കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് വിജയകൃഷ്‌ണനും (സിനിമാനിരൂപണം)​ ഡയബസ്ക്രീൻ കേരള കേശവദേവ് പുരസ്‌കാരത്തിന് ഡോ.അരുൺ ബി.നായരും (ആരോഗ്യ വിദ്യാഭ്യാസം)​ അർഹരായി.

50,​000 രൂപയും പ്രശസ്തി പത്രവും ബി.ഡി.ദത്തൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന അവാർഡ് 30ന് വൈകിട്ട് 5ന് പി.കേശവദേവ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്‌മി ദേവ് സമ്മാനിക്കും.

ഡോ.ജോർജ് ഓണക്കൂർ,​ സീതാലക്ഷ്‌മി ദേവ്,​ മാനേജിംഗ് ട്രസ്റ്റി ഡോ.ജ്യോതിദേവ് കേശവദേവ്,​ ഡോ.എൻ.അഹമ്മദ് പിള്ള,​ ഡോ.ബാലഗോപാൽ,​ ഡോ.അരുൺ ശങ്കർ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.