തിരുവനന്തപുരം:ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നയിക്കുന്ന മഹാവെർച്വൽ റാലിക്കായുള്ള കേരളത്തിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.16ന് വൈകിട്ട് 5നാണ് വെർച്വൽ റാലി.രാജ്യത്ത് പല സ്ഥലങ്ങളിലും വെർച്വൽ റാലി സംഘടിപ്പിച്ചു വരികയാണ്.കൊവിഡ് പശ്ചാതലത്തിൽ പൂർണമായി ഓൺലൈനായിട്ടാണ് റാലി സംഘടിപ്പിയ്ക്കുന്നത്. പ്രതിസന്ധിഘട്ടത്തിൽ ഭരണകൂടവും ബി.ജെ.പിയും ജനങ്ങളോടൊപ്പമാണെന്ന സന്ദേശമറിയിക്കാനാണ് റാലി. കേരളത്തിൽ ഇരുപതിനായിരം വാട്ടസ് ആപ്പ് ഗ്രൂപ്പുകൾ വഴി 50 ലക്ഷത്തോളം ജനങ്ങളിൽ വെർച്വൽ റാലിയുടെ സന്ദേശം എത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.