തിരുവനന്തപുരം: നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 164 പേർക്കെതിരെ നടപടിയെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ച 26 പേർക്കെതിരെയും കേസെടുത്തു. ഇന്നത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ആശുപത്രി സേവനം, അവശ്യ സർവീസ്, ആരാധനാലയങ്ങളിൽ പോകുന്നവർ, പരീക്ഷ എഴുതാൻ പോകുന്നവർ എന്നിവരുടെ വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഹോംഡെലിവറിയേ അനുവദിക്കൂ.