തിരുവനന്തപുരം: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലും പെട്രോൾ,ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടിയിൽ സംസ്ഥാന സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന് മന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു. ക്രൂഡോയിലിന് ഇതുവരെയില്ലാത്ത രീതിയിൽ വിലകുറഞ്ഞുകൊണ്ടിരിക്കുമ്പോൾ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.