kicma

തിരുവനന്തപുരം: നെയ്യാർഡാം കിക്മ എം.ബി.എ കോളേജിലെ വിദ്യാർത്ഥികൾ അഗസ്‌ത്യവന മേഘലയിലെ വ്ലാവെട്ടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി. സെറ്റിൽമെന്റുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനായി ടി വിയും കണക്ഷനും വൈദ്യുതി പുനഃസ്ഥാപിക്കാൻ വേണ്ട സൗകര്യവും ചെയ്‌തു. ഊരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ നിർവഹിച്ചു. വ്ലാവെട്ടി വാർഡ് മെമ്പർ ചിത്ര ഉദയൻ അദ്ധ്യക്ഷത വഹിച്ചു. കിക്മ ഡയറക്ടർ ഡോ. സ്റ്റാൻലി ജോർജ്, കിക്മ അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്. രാകേഷ് കുമാർ, നെയ്യാർഡാം ഗവൺമെന്റ് ഹൈസ്‌കൂൾ പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് സാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.