newzealand-rugby-stadium

വീണ്ടും ഗാലറികൾ നിറച്ച് ന്യൂസിലൻഡ്

ഡുനെഡിൻ : കൊവിഡിനെ പൊരുതിത്തോൽപ്പിച്ച ന്യൂസിലൻഡിൽ വീണ്ടും കളിക്കളങ്ങൾ സജീവമായി. കഴിഞ്ഞദിവസം ഡുനെഡിനിലെ ദ സൂ സ്റ്റേഡിയത്തിൽ ഹൈലാൻഡേഴ്സും ചീഫ്സും തമ്മിൽ നടന്ന റഗ്ബി മത്സരം കാണാൻ ഗാലറികൾ നിറഞ്ഞുകവിഞ്ഞിരുന്നു. കൊവിഡിന് മുൻകാലത്തെന്നപോലെ പാട്ടും മേളവും ആവേശ മുദ്രാവാക്യങ്ങളും പതാകകളുമായി ആഹ്ളാദതിമിർപ്പിലായിരുന്നു ഗാലറി.

കഴിഞ്ഞ മൂന്നാഴ്ചയായി ന്യൂസിലാൻഡിൽ പുതിയ ഒരു കൊവിഡ് രോഗി പോലുമില്ല.

കഴിഞ്ഞദിവസം അവസാനത്തെ രോഗിയും ആശുപത്രി വിട്ടപ്പോൾ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ആഹ്ളാദ നൃത്തം ചവിട്ടിയിരുന്നു.