തിരുവനന്തപുരം: കേന്ദ്രം എക്സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതോടെ പെട്രോൾ, ഡീസൽ വിലയിൽ ലഭിക്കുന്ന അധികം പണം സംസ്ഥാന സർക്കാർ വേണ്ടെന്നു വയ്ക്കില്ല. ഇക്കാര്യം പരിഗണനയിലില്ലെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനം പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് നികുതി ഈടാക്കുന്നത്. ഇത് പ്രതിമാസം 750 കോടിയോളം രൂപ വരും. കേന്ദ്രം വില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാനങ്ങൾക്കും ആനുപാതിക നേട്ടം ലഭിക്കും.