oi

ബെയ്ജിങ് : ചൈനയിൽ ഓയിൽ ടാങ്കർ ട്രക്ക് പൊട്ടിത്തെറിച്ച് 10 പേർ മരിച്ചു . 117 പേർക്ക് പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തിൽ സമീപത്തെ വീടുകളും ഫാക്ടറികളും തകർന്നു . ദേശീയപാതയിൽ നിരവധി വാഹനങ്ങൾക്കും തീപിടിച്ചു . കിഴക്കൻ പ്രവിശ്യയായ സെജിയാങ്ങിലെ വെൻലിങ് നഗരത്തിന് സമീപമായിരുന്നു അപകടം .

അന്തരീക്ഷം കറുത്ത പുക നിറഞ്ഞ അവസ്ഥിലായിരുന്നു .സ്‌ഫോടനത്തിന്റെ ശക്തിയിൽ വലിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പറന്നുപോയി. ടാങ്കറിന്റെ അവശിഷ്ടങ്ങളും ടയറുകളും പരിസരമാകെ ചിതറിത്തെറിച്ചുകിടക്കുകയാണ്. ടാാങ്കർ എങ്ങനെ പൊട്ടിത്തെറിച്ചു എന്ന് വ്യക്തമല്ല.