പത്തനംതിട്ട: മിഥുന മാസ പൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. ഇന്ന് പതിവ് പൂജകൾ ഉണ്ടായിരിക്കില്ല.
മിഥുനം ഒന്നിന് പുലർച്ചെ നട തുറന്ന് നിർമാല്യദർശനവും അഭിഷേകവും നടത്തും. മണ്ഡപത്തിൽ ഗണപതിഹോമം നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും ഭക്തർക്ക് ദർശനം ഉണ്ടായിരിക്കില്ല. അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമാകും ഉണ്ടാവുക. 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.