ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. ഡൽഹിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ഡൽഹിയിലെ മേയര്‍മാരെയും അമിത്ഷാ ഇന്ന് കാണും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലും ഡൽഹിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു. ഡൽഹിയിൽ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് കനത്ത ആശങ്കയാണ് ഉയർത്തുന്നത്.
ഡൽഹിയിൽ നഴ്സിംഗ് ഹോമുകൾക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്തു മുതൽ 49 വരെ ബെഡുകൾ ഉള്ള നഴ്സിംഗ് ഹോമുകൾക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി