kk-shylaja-

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തണമെന്ന സർക്കാർ നിലപാടിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗവ്യാപനം തടയാൻ ഈ നടപടി അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പരിശോധന നിർബന്ധമാക്കിയ നടപടി വിവാദമാക്കിയ പ്രതിപക്ഷത്തിനെതിരേയും രൂക്ഷവിമർശനമാണ് ആരോഗ്യമന്ത്രി നടത്തിയത്. വിപത്ത് വരുമ്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും ചെറിയ ബുദ്ധിമുട്ടുകൾ പോലും പ്രതിപക്ഷം പർവ്വതീകരിക്കുകയാണെന്നും കെ.ക ശൈലജ പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷം ഇത്ര ബാലിശമാകരുതെന്നും മന്ത്രി ആരോഗ്യമന്ത്രി തുറന്നടിച്ചു.

വിമാനത്തിൽ രോഗിയുണ്ടെങ്കിൽ ഒന്നിച്ചുള്ള യാത്രയിൽ മറ്റുള്ളവർക്കും രോഗം പടരാൻ സാദ്ധ്യതയുണ്ട്. അതിനാൽ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. ഗൾഫിലെ സന്നദ്ധ സംഘടനകൾക്ക് പരിശോധന നടത്താനുള്ള സഹായം ചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.