airport

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ 51 ഉദ്യോഗസ്ഥർ ക്വാറന്റൈനിലായത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഇന്നലെ ടെർമിനൽ മാനേജർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് എയർപോർട്ട് ഡയറക്ടറക്കം ക്വാറന്റൈനിൽ പോകേണ്ടിവന്നത്. സ്ഥലം മാറ്റത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ വെള്ളിയാഴ്ച്ച നടന്ന സത്ക്കാര പാർട്ടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

ഇതാണ് സമ്പർക്കപ്പട്ടിക ഇത്രയും വലുതാവാൻ കാരണം. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ട‌െർമിനൽ മാനേജരുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തവർ ഇപ്പോൾ ജോലിചെയ്യുന്നുണ്ട്.