ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മകൻ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർട്ടി നേതാവ് ഷെഹബാസ് ഷെരീഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അഴിമതി കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഗിലാനിക്ക് രോഗം സ്ഥിരീകരിച്ചത്. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിങ്ങിന് ശേഷമാണ് ഷെഹബാസ് ഷെരീഫിനും കൊവിഡ് ബാധ സ്ഥിരീകരിച്ചത്.