ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ശ്രീപെരുമ്പത്തൂർ എം.എൽ.എയും എ.ഐ.എ.ഡി.എം.കെ നേതാവുമായ കെ പളനിയുടെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എം.എൽ.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തിന്റെ ബന്ധുക്കളെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. കുടുംബാംഗങ്ങളിൽ മൂന്നുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇപ്പോൾ ചികിത്സയിലാണ്.
ചികിത്സയിൽ കഴിയുന്ന എം.എൽ.എയുടെ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച് ഡി.എം.കെയുടെ മുതിർന്ന നേതാവും ചെന്നൈ ചെപ്പോക്ക് എം.എൽ.എയുമായ ജെ അൻപഴകൻ മരിച്ചിരുന്നു.