ന്യൂഡൽഹി: ഇന്ത്യൻ അതിർത്തികൾ ചേർത്തു വരച്ച് നേപ്പാൾ പുതിയ ഭൂപടം അവതരിപ്പിച്ചത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് തീർത്തും നേപ്പാളിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പുതിയ ഈ കൂട്ടിച്ചേർക്കൽ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും, ഇതിനെ പിന്താങ്ങുന്നതിനായി സമർപ്പിച്ച തെളിവുകളൊന്നും നിലനിൽക്കുന്നതല്ല.കഴിഞ്ഞ ദിവസം നേപ്പാൾ പാർലിമെന്റിൽ ഇന്ത്യൻ അതിർത്തികളായ കാലാപാനി, ലിപുലേഖ്, ലിംബിയാധുരാ എന്നീ പ്രദേശങ്ങൾ കൂട്ടി വരച്ച പുതിയ ഭൂപടം അവതരിപ്പിച്ച് പാസാക്കിയിരുന്നു.നേപ്പാളിന്റെ ഈ പ്രവർത്തി ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.