തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരില്‍ മത്സ്യത്തൊഴിലാളി ജോണിന്‍റെ മരണകാരണത്തില്‍ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. മൂന്നുമാസം മുമ്പായിരുന്നു ജോണ്‍ മരിച്ചത്.

ശാസ്ത്രീയപരിശോധനാഫലം വന്ന ശേഷമാകും ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മുമ്പ് തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ജോണ്‍ സഹോദരിയുടെ മകനെ വിളിച്ചു പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ ആരോപണം.