കോഴിക്കോട്: ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 51 ഉദ്യോഗസ്ഥർ ക്വാറന്റൈനിലായ കരിപ്പൂർ വിമാനത്താവളത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ച. ഉപയോഗിച്ച പി.പി.ഇ കിറ്റുകൾ വിമാനത്താവളത്തിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.കാന്റീനു സമീപത്താണ് കിറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കിറ്റുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്ന് കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രിയും വ്യക്തമാക്കി. അതീവ ജാഗ്രതയോടെ ഉപയോഗിക്കേണ്ടവയാണ് പി.പി.ഇ കിറ്റുകൾ. സംഭവം പുറത്തറിഞ്ഞതോടെ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ പി.പി.ഇ കിറ്റുകൾ അധികൃതർ ഇടപെട്ട് നീക്കം ചെയ്തു.