കല്ലമ്പലം: ബി. സത്യൻ എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 12.75 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് ഘട്ടമായി നിർമ്മിക്കുന്ന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായി. ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്. ഷാജഹാൻ, വർക്കല ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. സ്‌മിത സുന്ദരേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഹ്ന നസീർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ. രാജീവ്, ഒറ്റൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. രതീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള ചന്ദ്രൻ, ഒറ്റൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാന്തിലാൽ, പഞ്ചായത്തംഗങ്ങളായ ഡെയ്സി, സുനിത കുമാരി, സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു.