ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ പതിമൂന്ന് വയസുകാരി തൂങ്ങി മരിച്ചു. കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനി അശ്വതിയുടെ മകൾ ഹർഷയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹർഷയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വഴക്ക് പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അശ്വതിയുടെ ആദ്യവിവാഹത്തിലെ കുട്ടിയാണ് ഹർഷ. കുട്ടിയെ അമ്മ ഉപദ്രവിക്കാറുണ്ട് എന്ന് നാട്ടുകാർ നേരത്തെ ചൈൽഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നൽകിയിരുന്നു.