കൊച്ചി:കർണാടകത്തിലെ മംഗലാപുരത്തുനിന്നും എറണാകുളത്തെ ഉദയംപേരൂരിൽ എത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റൈൻ ഒരുക്കുന്നതിൽ വീഴ്ച വന്ന സംഭവത്തെക്കുറിച്ച് സബ് കളക്ടർ അന്വേഷിക്കും. പഞ്ചായത്ത് സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിനാണ് അന്വേഷണ ചുമതല. പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കാനുമാണ് ജില്ലാകളക്ടറുടെ നിർദ്ദേശം.
ക്വാറന്റൈൻ ഒരുക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിക്ക് മണിക്കൂറുകളോളം റോഡിൽ ഓട്ടോറിക്ഷയിൽ കഴിയേണ്ടി വന്നു. സംഭവം വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.