speaker
ഇന്നലെ പൂജപ്പുരയിലെ വിക്ടേഴ്സ് ചാനൽ ആഫീസിലെത്തിയ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അദ്ധ്യാപകരുമായി സംസാരിക്കുന്നു

തിരുവനന്തപുരം:ഓൺലൈൻ പഠനം രണ്ടാംഘട്ട ക്ലാസുകൾ ഇന്ന് ആരംഭിക്കാനിരിക്കെ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്നലെ വിക്ടേഴ്സ് ചാനൽ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അദ്ധ്യാപകരും മറ്റ് ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു.

തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾ നേരത്തെയുള്ള സമയക്രമത്തിൽ തന്നെയായിരിക്കും സംപ്രേഷണം ചെയ്യുക. അറബി,ഉർദു,സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

കൈറ്റ് വിക്ടേഴ്സ് ചാനലിന് പുറമേ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ itsvicters വഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെ പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. വെബിൽ നിന്നും, ഓഫ് ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ www.kite.kerala.gov.inൽ.